Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manju Pillai

നി​ന​ക്ക് ആ​ണ​ത്തം കൂ​ടു​ത​ലാ​ണ്, ജി​മ്മി​ല്‍ പോ​യാ​ല്‍ പൂ​ര്‍​ണ​മാ​യും ആ​ണാ​കാം; മ​ഞ്ജു പി​ള്ള​യു​ടെ മ​ക​ൾ​ക്ക് നേ​രെ അ​ധി​ക്ഷേ​പം

ബോ​ഡി ഷെ​യ്മിം​ഗി​നെ​തി​രെ ശ​ക്ത​മാ​യ രീ​തി​യി​ൽ പ്ര​തി​ക​രി​ച്ച് ന​ടി മ​ഞ്ജു പി​ള്ള​യു​ടേ​യും ഛായാ​ഗ്രാ​ഹ​ക​ന്‍ സു​ജി​ത്ത് വാ​സു​ദേ​വി​ന്‍റെ​യും മ​ക​ള്‍ ദ​യ സു​ജി​ത്ത്.

ത​ന്നെ കാ​ണാ​ൻ ആ​ണ​ത്തം കൂ​ടു​ത​ലാ​ണെ​ന്നും ജി​മ്മി​ൽ പോ​യാ​ൽ പൂ​ർ​ണ​മാ​യും ഒ​രു ആ​ണാ​യി മാ​റു​മെ​ന്നും പ​രി​ഹ​സി​ച്ച വ്യ​ക്തി​ക്കാ​ണ് ദി​യ​യു​ടെ മ​റു​പ​ടി.

‘‘എ​ന്‍റെ പൗ​രു​ഷം നി​ങ്ങ​ളെ അ​സ്വ​സ്ഥ​നാ​ക്കു​ന്നു​ണ്ടോ? എ​ന്നാ​ണ് ത​ന്നെ ബോ​ഡി ഷെ​യിം ചെ​യ്ത ആ​ളോ​ട് ദ​യ ചോ​ദി​ക്കു​ന്ന​ത്.

മ​റ്റു​ള്ള​വ​രു​ടെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്കും ക​മ​ന്‍റു​ക​ൾ​ക്കും അ​നു​സ​രി​ച്ച് സ്വ​ന്തം ജീ​വി​തം ക്ര​മീ​ക​രി​ക്കു​ന്ന ‘പീ​പ്പി​ൾ പ്ലീ​സിം​ഗ്’ രീ​തി താ​ൻ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന് പ​റ​യു​ന്നു.

ഒ​രാ​ൾ എ​ന്നോ​ട് പ​റ​ഞ്ഞു, എ​നി​ക്ക് ആ​ണ​ത്തം കൂ​ടു​ത​ലാ​ണെ​ന്ന്. ഇ​നി ജി​മ്മി​ൽ കൂ​ടി പോ​യി​ക്ക​ഴി​ഞ്ഞാ​ൽ നീ ​പൂ​ർ​ണ​മാ​യും ഒ​രു ആ​ണാ​യി മാ​റു​മെ​ന്ന് അ​യാ​ൾ പ​റ​ഞ്ഞു. എ​ന്‍റെ ആ​ണ​ത്തം നി​ങ്ങ​ളി​ൽ അ​ര​ക്ഷി​താ​വ​സ്ഥ ഉ​ണ്ടാ​ക്കു​ന്ന​തി​ൽ എ​നി​ക്ക് ഖേ​ദ​മു​ണ്ട്. എ​ന്റെ ഈ ​ആ​ണ​ത്ത​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​ത്ര പൗ​രു​ഷം നി​ങ്ങ​ൾ​ക്കി​ല്ലാ​ത്ത​തി​ൽ ഞാ​ൻ ഖേ​ദി​ക്കു​ന്നു. എ​ന്നേ​ക്കാ​ൾ വ​ലി​യ ആ​ണ്‌ നി​ങ്ങ​ളാ​ണെ​ന്ന് ക​രു​താ​ൻ മാ​ത്രം ആ​ണ​ത്തം നി​ങ്ങ​ൾ​ക്കി​ല്ലാ​ത്ത​തി​ൽ എ​നി​ക്ക് വി​ഷ​മ​മു​ണ്ട് കേ​ട്ടോ. തീ​ർ​ന്നു.’’​ദ​യ സു​ജി​ത് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

ഏ​താ​യാ​ലും ദി​യ​യു​ടെ വീ​ഡി​യോ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ബോ​ഡി ഷെ​യി​മിം​ഗ് പാ​ടി​ല്ലെ​ന്നും ഓ​രോ​രു​ത്ത​രു​ടെ​യും സ്വാ​ത​ന്ത്ര്യ​മാ​ണ് അ​തെ​ന്നും പ​ല​രും കു​റി​ക്കു​ന്നു.

Latest News

Up